ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി ; ചേരാനല്ലൂർ അപകടത്തിൽ പ്രതിഷേധം
ന്യൂഡൽഹി : ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ജുവനൈലിന്റെ പിതാവും വാഹനത്തിന്റെ ഉടമസ്ഥനുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടൻ ചേരാനല്ലൂർ പോലീസിൽ പരാതി നൽകി. ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ 55 വയസുകാരനായ ജയബാലകൃഷ്ണനാണ് മരിച്ചത്. സംഭവത്തിൽ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026-ൽ വാഹനമോടിച്ച ജുവനൈലിന്റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങൾക്ക് നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്നും മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും ജുവനൈലിന് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ജുവനൈലിന്റെ കൈവശമെത്തിയ സാഹചര്യം, വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വാട്ട്സ്ആപ്പിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി ; കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
-
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു : വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ
-
നിർണ്ണായക നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച് ; ‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’
Most read
-
ചേരാനെല്ലൂര് വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ


