ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് ഉള്‍പ്പെടുത്തണം ; സുപ്രിയ സുലെ എം.പി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ സി പി ലോക് സഭാ കക്ഷി നേതാവ്  സുപ്രിയ സുലെ എം.പി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ യാത്രാ നയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ് ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശ കാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കറിനോടാണ് ആവശ്യം ഉന്നയിച്ചത്.

എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് കേന്ദ്ര സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോ വിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും ഉള്‍പ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സമയ നഷ്ടവും സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാന്‍ അടിയന്തിരമായി സാഹചര്യം ഉണ്ടാക്കണമെന്ന് ഓവര്‍സീസ് എന്‍ സി പി കേന്ദ്ര സര്‍ക്കാരിന് അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി നടപടികള്‍ സ്വീകരിച്ചു വരുന്നതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി സുപ്രിയ സുലെ എം പി യെ അറിയിച്ചു. ഈ വിഷയത്തിലെ പ്രത്യേക ഇടപെടലിന് സുപ്രിയ സുലെ എം പി ക്ക് ഓവര്‍സീസ് എന്‍ സി പി നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...