ടാറ്റ പഞ്ച് ഇവിയെ കുറിച്ചുള്ള കൂടുതൽ വിവിരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വാഹന നിർമ്മാണ മേഖലയിൽ പകരം വെയ്ക്കാനാവാത്ത പേരാണ് ടാറ്റ. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവി ജനുവരി 17-ന് എത്തും. ഇന്ത്യയിൽ വർധിച്ചുവരുന്ന എസ്‌യുവി ട്രെൻഡ് കണക്കിലെടുക്കുമ്പോൾ ടിയാഗോ ഇവിയെ മറികടന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയായി പഞ്ച് മാറിയേക്കാം. ആരേയും മോഹിപ്പിക്കുന്ന വിലയും കൂടിയുണ്ടെങ്കിൽ ടാറ്റ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. വാഹനത്തിന്റെ വില നിർണയം വലിയ പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പഞ്ച് ഇവിയുടെ എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അകത്തളം നെക്സോൺ ഇവിക്ക് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ടാറ്റയിൽ നിന്നുള്ള അർക്കേഡ് ഡോട്ട് ഇവി ആപ്പ് സ്യൂട്ടിനൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന അതേ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പഞ്ച് ഇവിയിൽ ഒരുക്കും.

നെക്‌സോൺ ഇവിക്ക് സമാനമായ ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇതിലെ മറ്റൊരു ആകർഷണം. ടച്ച്, ടോഗിൾ ഡിസൈൻ HVAC നിയന്ത്രണങ്ങളുള്ള ഒരു പുതിയ സെന്റർ കൺസോൾ ഇതിൽ നൽകിയിട്ടുണ്ട്. ഇതുകൂടാതെ ബ്ലൈൻഡ് വ്യൂ മോണിറ്റർ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ, ഒരു SOS ഫംഗ്‌ഷൻ എന്നിവയും സുരക്ഷാ സവിശേഷതകളുടെ ഭാഗമായി പഞ്ച് ഇലക്ട്രിക്കിലേക്ക് വരും. വില വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ടാറ്റ പഞ്ച് ഇവിക്ക് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...