കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല , അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥി അദ്വൈതിനെ(15)യാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി തലശേരി റെയിൽവേ സ്റ്റേഷനിലെത്തിയതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. സാധാരണയായി ട്യൂഷൻ കഴിഞ്ഞ് നേരിട്ട് സ്കൂളിലേക്കാണ് കുട്ടി പോകാറുള്ളത്.

എന്നാൽ അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍...