ത​ബ്​​ലീ​ഗ്​ ആ​സ്ഥാ​ന​ത്തെ പ​ള്ളി നി​യ​ന്ത്ര​ണ​ങ്ങ​​ളോ​ടെ ഒ​രു ദി​വ​സ​ത്തേ​ക്ക്​ തു​റ​ക്കാം ; വിദേശികള്‍ പള്ളിയില്‍ വരാന്‍ പാടില്ല – ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ്​ കാ​ല​ത്ത്​ അ​ട​ച്ചി​ട്ട എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ന്നു​കൊ​ടു​ത്തി​ട്ടും താ​ഴ​ത്തെ നി​ല​യി​ല്‍ ഏ​താ​നും പേ​ര്‍​ക്ക്​ ന​മ​സ്കാ​രം പ​രി​മി​ത​പ്പെ​ടു​ത്തി ക​ടു​ത്ത​നി​യ​ന്ത്ര​ണം തു​ട​രു​ന്ന നി​സാ​മു​ദ്ദീ​നി​ലെ ത​ബ്​​ലീ​ഗ്​ ആ​സ്ഥാ​ന​ത്തെ ബം​ഗ്ലേ​വാ​ലി പ​ള്ളി​യു​ടെ മു​ക​ള്‍ നി​ല​ക​ള്‍ ‘ശ​അ്​​ബേ ബ​റാ​ത്തി’​ന്​ നി​യ​ന്ത്ര​ണ​ങ്ങ​​ളോ​ടെ ഒ​രു ദി​വ​സ​ത്തേ​ക്ക്​ മാ​ത്രം തു​റ​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി. ഒ​രു ദി​വ​സം ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ പി​റ്റേ​ന്ന്​ വൈ​കീ​ട്ട്​ നാ​ലു വ​രെ മാ​ത്രം തു​റ​ന്ന്​ സാ​മൂ​ഹി​ക അ​ക​ല​വും കോ​വി​ഡ്​ പ്രോ​ട്ടോ​കോ​ളും പാ​ലി​ച്ച്‌​ ഓ​രോ നി​ല​യ​ലും 100 പേ​ര്‍​ക്ക്​ വീ​തം ന​മ​സ്​​ക​രി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കാ​മെ​ന്നാ​ണ്​ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. വി​ദേ​ശി​ക​ള്‍ പ​ള്ളി​യി​ല്‍ ന​മ​സ്​​ക​രി​ക്കാ​ന്‍ വ​ര​രു​തെ​ന്ന്​ ഡ​ല്‍​ഹി പോലീ​സ്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കോവിഡ്​ വ്യാപനം ആ​രോപിച്ച്‌​ അടച്ചിടും മുമ്പ്​ ആയിരക്കണക്കിനാളുകള്‍ സ്ഥിരമായി പ്രാര്‍ഥനക്ക്​ എത്താറുണ്ടായിരുന്ന പള്ളി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായും തുറന്നുകൊടുത്തിട്ടില്ല. മര്‍കസ്​ പള്ളി കോവിഡ്​ വ്യാപിപ്പി​ച്ചെന്ന പ്രചാരണം വ്യാജമാണെന്ന്​ കോടതി വിധിച്ചിരുന്നു. ഡല്‍ഹിയില്‍ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടും നിസാമുദ്ദീന്‍ മര്‍കസിലെ പള്ളി മാത്രമാണ്​ അടച്ചിട്ടിരിക്കുന്നത്​. വളരെ പരിമിതമായ ആളുകള്‍ക്കായി​ താഴത്തെ നില മാത്രം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15ന്​ തുറന്നുകൊടുത്ത ഹൈകോടതി കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്​ പള്ളി പൂര്‍ണമായും തുറക്കാത്തത്​.

പള്ളി തുറന്നുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച ഡല്‍ഹി വഖഫ്​ ബോര്‍ഡ്​ നടപടിയും കേന്ദ്രം ചോദ്യം ചെയ്തു. കേസിലുള്ള പള്ളിയാണ്​ അതെന്നാണ്​ കേന്ദ്രത്തിന്റെ വാദം. പള്ളിയുടെ അടച്ചിട്ട മൂന്നു നിലകള്‍കൂടി ‘ശഅ്​ബേ ബറാത്തി’ന് ഒരു ദിവ​സത്തേക്ക്​ മാത്രം തുറക്കാമെന്നാണ്​ ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....

അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമോയെന്ന തീരുമാനം ; സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

0
ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു...