നിരവധി തവണ ചര്‍ച്ച നടത്തി ; കെ.സുധാകരനെ തള്ളി താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരന്‍ എംപിയെ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ. സുധാകരനോട് നിരവധി തവണ ചര്‍ച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സ്‌ക്രീനിങ് കമ്മറ്റിയും സംസ്ഥാന ഇലക്ഷന്‍ കമ്മറ്റിയും അദ്ദേഹത്തിന്റെ അഭിപ്രായം തേടി. സുധാകരനോട് മാത്രമല്ല എല്ലാ എംപിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ ഉള്‍ക്കൊള്ളിക്കാനായി പരമാവധി ശ്രമം നടത്തി. പക്ഷേ വിജയസാധ്യതയാണ് പ്രധാനമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തവരെ ഭാവിയില്‍ എങ്ങനെ പരിഗണിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കും. യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...