തൃശൂരിൽ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ. എൻ. വിജിലൻസിന്റെ പിടിയിൽ. ഒരു മൺപാത്രത്തിന് മൂന്നു രൂപ വീതം 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി, സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം പ്രവർത്തകനുമാണ്. പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനെയും തൃശൂർ വിജിലൻസ് സംഘത്തെയും ഉൾപ്പെടുത്തി അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നത് കുട്ടമണിയുടെ പതിവാണെന്നും ആരോപണമുണ്ട്.

5372 കളിമൺ പാത്രങ്ങൾ ഇറക്കുന്നതിന് ഓരോ പാത്രത്തിനും മൂന്നു രൂപ വീതം കമ്മീഷൻ വേണമെന്നായിരുന്നു കുട്ടമണിയുടെ ആവശ്യം. ഒരു ചെടിച്ചട്ടിക്ക് 95 രൂപ എന്നാണ് വില കണക്കാക്കിയിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴിൽ വിതരണം ചെയ്യാനിരിക്കെയാണ് ഈ ഇടപാട് നടന്നത്. തൃശ്ശൂർ ചിറ്റശ്ശേരിയിലെ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
ആദ്യ ഗഡുവായി 10,000 രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ കൈപ്പറ്റുന്നതിനിടെ വിജിലൻസ് കുട്ടമണിയെ പിടികൂടി. സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായ കുട്ടമണിക്കെതിരെ പരമ്പരാഗത കളിമൺ പാത്ര തൊഴിലാളികളിൽ നിന്ന് നിരവധി പരാതികളാണ് പാർട്ടിക്കു മുമ്പും എത്തിയിട്ടുള്ളത്. കുട്ടമണിയുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...