പി.രാജീവ് മണ്ഡലത്തിൽ ഉയർത്തിയ ‘കളമശ്ശേരിക്കൊപ്പം’ എന്ന മുദ്രാവാക്യത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായില്ല

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: പി.രാജീവ് മണ്ഡലത്തിൽ ഉയർത്തിയ ‘കളമശ്ശേരിക്കൊപ്പം’ എന്ന മുദ്രാവാക്യത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായില്ല. കൃഷിക്ക് ഒപ്പം, വിദ്യാർത്ഥികൾക്ക് ഒപ്പം, ശുചിത്വത്തിന് ഒപ്പം, ആശമാർക്ക് ഒപ്പം, ഓർമ്മകൾക്ക് ഒപ്പം, ഓർമ്മ മറയുന്നവർക്ക് ഒപ്പം, പൊതു ഇടങ്ങൾക്ക് ഒപ്പം, യാത്രികർക്ക് ഒപ്പം, അങ്കണവാടികൾക്ക് ഒപ്പം, ഗ്രന്ഥശാലകൾക്ക് ഒപ്പം തുടങ്ങി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൊടുത്ത പേരായിരുന്നു ‘ഒപ്പം’ മുദ്രാവാക്യം. സാംസ്‌കാരിക കേരളം പി. രാജീവിനൊപ്പം എന്ന പേരിൽ കളമശ്ശേരി പുതിയറോഡിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷം നാലായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന അവകാശവാദവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയിരുന്നു. എന്നാൽ 2021ൽ 15,336 വോട്ടിന്റെ ഭൂരിപക്ഷ വിജയത്തിൽ നിന്ന് ഇക്കുറി 16,312 വോട്ടിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അബ്ദുൽഗഫൂർ 80,606 വോട്ടുകൾ നേടിയപ്പോൾ പി. രാജീവിന് 64,294 വോട്ടുകളെ ലഭിച്ചുള്ളൂ. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പിന്നിലായിരുന്നു രാജീവ്. 2021ൽ ഒപ്പം നിന്ന പഞ്ചായത്തുകളായ കരുമാല്ലൂരിൽ 3157, കുന്നുകര 892, ആലങ്ങാട് 3867, കടുങ്ങല്ലൂർ 2923, നഗരസഭകളായ ഏലൂർ 801, കളമശ്ശേരി 4608 എന്നിങ്ങനെ വോട്ടുകൾക്ക് പിന്നിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...