പത്തനംതിട്ട മുൻസിപ്പാലിറ്റി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻസിപ്പാലിറ്റി ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പുതിയ പ്രി- പ്രൈമറി കെട്ടിടം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടോയ്ലറ്റ് സമുച്ചയങ്ങൾ എന്നിവയാണ് നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം പത്തനംതിട്ട മുൻസിപ്പാലിറ്റി ഭരണനേതൃത്വരംഗത്ത് കാലാവധി പൂർത്തിയാക്കിയ നഗരസഭാചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈനും വിദ്യാഭ്യാസ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷെമീർ എസിനും പത്തനംതിട്ട ഗവ.ഹയർ സെക്കണ്ടറി സ്കുൾസ്റ്റാഫും പിറ്റിഎയും സംയുക്തമായി മെമൻ്റോ നൽകി ആദരിച്ചു.

സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായികമേളയിൽ ബോക്സിങ്ങിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടിയ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മാസ്റ്റർ അജ്മൽ ഖാൻ, പങ്കെടുത്ത മറ്റ് വിദ്യാർത്ഥികളായ ഷൈൻ ജോസഫ് എബ്രഹാം, ജീവജിജു ആദിത്യ മീനാക്ഷി അഭിനവ്.എം, അനുഷ്.പി.സുനിൽ, മുഹമ്മദ് യാസീൻഎൻ, നവനീത് എൻ, രാകേഷ് ലൂഹാർ, അഖില കെ, സ്വാതി.എസ്, അഞ്ജന മനോജ്, ജിയ ജിജു, എന്നീ വിദ്യാർത്ഥികൾക്ക് മെഡലും മെമൻ്റോയും നൽകി. എസ്. പി. സി യൂണിറ്റിൻ്റെ എ.സി.പി.ഒ ആയി പത്ത് വർഷം പൂർത്തിയാക്കിയ അനില അന്ന തോമസ് ടീച്ചറെ ആദരിച്ചു.

പ്രസ്തുത സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെമീർ. എസ്, ബി.പി.സി അനീഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പിറ്റി എ പ്രസിഡൻ്റ് ടി.എം സുനിൽകുമാർ അദ്ധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബീന.എസ് സ്വാഗതം ആശംസിക്കുകയും വാർഡ് കൗൺസിലർ ഷെമീർഎസ് മുഖ്യ പ്രഭാഷണവും സ്കൂൾ എച്ച്.എം ഗിരിജ എം ആശംസകളും സ്റ്റാഫ് സെക്രട്ടറി മിനി.ജി കൃതജ്ഞയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...