സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടും കവർന്നെടുത്ത് അവയെ പിണറായി സർക്കാർ നോക്കുകുത്തിയാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്രാ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ഭരണത്തിലെ അഴിമതി, കെടുകാര്യസ്ഥത, വികസന മുരടിപ്പ് എന്നിവക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുറ്റപത്ര സമർപ്പണ വിചാരണ യാത്ര കുമ്പഴവടക്ക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടു പോലും വെട്ടിക്കുറക്കുകയും അധികാരം കവർന്നെടുക്കുകയും ചെയ്ത് വികസനത്തിന് തടസം സൃഷ്ടിച്ചതായും ഇതിനെതിരെ അടുത്ത് നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധി എഴുതുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെകട്ടറി സാമുവൽ കിഴക്കുപുറം, ജെയിംസ് കീക്കരിക്കാട്ട്,
പി.കെ ഗോപി, മാത്യു തോമസ്സ്, ബേബി മൈലപ്രാ, ലിബു മാത്യു, ജോർജ് യോഹന്നാൻ, സിബി ജേക്കബ്, പ്രസാദ് ഉതിമൂട്, എസ്. സുനിൽകുമാർ, ബിന്ദു ബിനു, ജെസ്സി വർഗീസ്, ബിജു സാമുൽ, ജേക്കബ് വർഗീസ് എൽസി ഈശോ അനിതാ മാത്യു, മഞ്ജു സന്തോഷ്, രാജു പുല്ലൂർ, ജോബിൻ വി തോമസ്സ്, മാത്യുക്കുട്ടി വർഗീസ്, സാ കുട്ടി സാമുവൽ, ജേക്കബ് കൈപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...