മെ​ഡി​ക്ക​ൽ കോളേജിലെ പോ​സ്റ്റുമോ​ർട്ടം സ​മ​യം കൂ​ട്ടിയെങ്കിലും മതിയായ ജീവനക്കാരില്ല

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: ഗവണ്മെന്റ് മെ​ഡി​ക്ക​ൽ കോളേജില്‍ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നു​ള്ള സ​മ​യം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ത​ട​സ്സ​മാ​കു​ന്നു. പോ​സ്റ്റുമോ​ർ​ട്ടം രാ​ത്രി എ​ട്ട് വ​രെ ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ പു​തി​യ നി​ർ​ദേ​ശ​മെ​ങ്കി​ലും ഇ​തി​ന് വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ല്ല. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രിനെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി ഉണ്ടായില്ല. വ​കു​പ്പ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് മെ​ഡി​ക്ക​ൽ കോളേജില്‍ ഉള്ളത്. ര​ണ്ട് അ​സി​സ്റ്റ​ന്റ് സ​ർ​ജ​ൻ, ര​ണ്ട് സീ​നി​യ​ർ റ​സി​ഡ​ന്റ് മോ​ർ​ച്ച​റി ടെ​ക്നീ​ഷ്യ​ൻ​മാ​ർ എന്നിവരെ നിയമിച്ചാൽ മാത്രമേ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ആ​രം​ഭി​ക്കാ​നാ​കൂ. മൃ​ത​ദേ​ഹം വൈ​കിട്ടാണ് ​എ​ത്തു​ന്ന​തെ​ങ്കി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ക്കാ​ര്യം നേ​ര​ത്തേ അ​റി​യി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഡ്യൂ​ട്ടി​ക്ക് ഡോ​ക്ട​റെ നി​യോ​ഗി​ക്കാ​നാ​കൂ. ഇ​തി​ന് പു​റ​മെ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ക്ക​ണം. രാ​വി​ലെ മു​ത​ൽ വൈകിട്ട് വ​രെ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് രാ​ത്രി​യി​ലും പോ​സ്റ്റു​മോ​ർ​ട്ടം ജോ​ലി​ക​ൾ ചെ​യ്യാ​നാ​കി​ല്ല. പോലീസ് സ​ർ​ജ​ൻ​മാ​രെ നി​യ​മി​ക്കു​ക​യും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്താ​ൽ പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്താ​ൻ സ​ജ്ജ​മാ​ണെ​ന്ന് കാ​ണി​ച്ച് ഫൊ​റ​ൻ​സി​ക് വി​ഭാ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ത്ത് നൽകിയിരുന്നു.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്ക് രാ​ത്രി താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണം, ഡോ​ക്ട​റു​ടെ സു​ര​ക്ഷ​ക്ക് എ​സ്.​ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ങ്കി​ൽ ‍പോസ്റ്റ് മോര്‍ട്ടം അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്കും. ജൂ​നി​യ​ർ ഡോ​ക്ട​റാ​ണ് പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തി​യ​തെ​ങ്കി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടാ​നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കു​മാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. രാ​ത്രി​യി​ൽ പോസ്റ്റ്‌ മോര്‍ട്ടം ന​ട​ത്താ​ൻ ഒ​ട്ടേ​റെ നി​ർ​ദേ​ശ​ങ്ങ​ളും ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വൈകിട്ട് നാ​ലി​ന് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ നാ​ലി​ന് മു​മ്പ് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പോലീസ് സ​ർ​ജ​നെ നേ​രി​ട്ടോ ഫോ​ൺ, ഇ-​മെ​യി​ൽ മു​ഖേ​ന​യോ വി​വ​രം അ​റി​യി​ക്ക​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...