നഴ്സറി സ്കൂൾ കെട്ടിടം പ്ലാസ്റ്റിക്ക് സംഭണ കേന്ദ്രമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വർഷങ്ങൾക്കു മുമ്പ് വരെ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നിരുന്ന നഴ്സറി സ്കൂൾ കെട്ടിടം ഇന്ന് പ്ലാസ്റ്റിക് പാഴ് വസ്തുക്കളുടെ സംഭരണ കേന്ദ്രമായി മാറി. മല്ലപ്പള്ളി പഞ്ചായത്തിലെ നഴ്സറി സ്കൂളിലാണ് ഈ ദുരവസ്ഥ.കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പടിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ വരാന്തയിലാണ് വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ സംഭരിക്കുന്നത്. ചാക്കുകളിലാക്കിയ പാഴ് വസ്തുക്കൾ ഇവിടെ എത്തിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. നേഴ്സറി സ്കൂളിന്റെ പ്രവർത്തനം 10 വർഷത്തിലേറെയായി നിലച്ചിരുന്നതിനാൽ കെട്ടിടം കാട് കയറി ജീർണിച്ച നിലയിൽ അനാഥമായി കിടക്കുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ നഴ്സറി സ്കൂളിൽ അക്കാലയളവിൽ 40ൽ ഏറെ കുട്ടികൾ പഠനം നടത്തിയതായി നാട്ടുകാർ പറയുന്നു. പിൽക്കാലത്ത് അങ്കണവാടികളും മറ്റ് സ്കൂളുകളുടെയും പ്രവർത്തനം വിപുലമായതോടെ നഴ്സറി സ്കൂളിലേക്കുള്ള കുട്ടികളുടെ വരവുമില്ലാതായതാണ് പ്രവർത്തന നിലയ്ക്കുവാൻ കാരണമായത്.നഴ്സറി സ്കൂൾ തുടങ്ങുന്നതിന് മുമ്പ് മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ഇവിടെ ആയിരുന്നു വെന്ന് പറയപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...