കോന്നി : തേക്കുതോട് മൂർത്തിമൺ സ്വദേശി സുജിത്തിന്റെ തിരോധാനത്തിൽ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം തണ്ണിത്തോട് പോലീസ് സുജിത്തിന്റെ മാതാപിതാക്കളായ തേക്കുതോട് മൂർത്തിമൺ പുതുവേലിമുരുപ്പേൽ വാസു – ശോഭന ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വർഷങ്ങളായി തെലുങ്കാനയിലെ നിസാമാബാദ് എന്ന സ്ഥലത്ത് ആലുക്കാസ് ജൂവലറിയിൽ ജോലി ചെയ്തുവരികയായിരുന്നു സുജിത്ത്. മാർച്ച് 23 ന് ജോലിയിൽ നിന്ന് അവധി എടുത്ത ശേഷം വീട്ടിലേക്ക് വരികയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കെറ്റ് എടുത്ത ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ച് ഇവിടെ ഒരു കാർണിവൽ നടക്കുന്നുണ്ട് എന്നും ഇത് കണ്ടതിന് ശേഷമേ മടങ്ങി വരൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
റാണാ പഥാ എന്നയാളുടെ ഫോണിൽ നിന്നാണ് ഈ വിവരം വിളിച്ച് അറിയിച്ചത്. എന്നാൽ പിന്നീട് സുജിത്തിന്റെ ഫോണിലേക്കും വീട്ടുകാരെ വിളിച്ച ഫോണിലേക്കും വീട്ടുകാർക്ക് ബന്ധപ്പെടുവാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തണ്ണിത്തോട് പോലീസിൽ ആദ്യ ഘട്ടത്തിൽ കുടുംബം പരാതി നൽകിയിരുന്നു എങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നില്ല. സംഭവം നടന്നത് തെലുങ്കാനയിൽ ആയതിനാൽ വിഷയം കേരളപോലീസ് അന്വേഷിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033