റാന്നി ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം ഇപ്പോള്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം കാടുപിടിച്ചു കിടക്കുന്നത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. അടിയന്തിരമായി കാടു തെളിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. കാലങ്ങളായി കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി മാറിയിരിക്കുകയാണ്. അടുത്ത സമയത്ത് പ്രദേശത്ത് പുലിയെ കണ്ടെന്ന  വാര്‍ത്തയും വന്നിരുന്നു. കാടുമൂടി കിടക്കുന്നതിനാൽ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ വ്യാപകമായി പെരുകുന്നു. ഇവ സമീപത്തെ വീടുകളിലേക്ക് പ്രവേശിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.

തോട്ടത്തിലെ കാടുമൂടിയ സ്ഥലങ്ങളില്‍ തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
​ തോട്ടത്തിന് സമീപത്തെ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ​കാട് വെട്ടിത്തെളിച്ച് തോട്ടം വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റബർ ബോർഡ് അധികൃതരെ പലതവണ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ സാഹചര്യം തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...