കരിമാൻതോട് തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട് തൂമ്പാകുളത്ത് കടുവ പശുവിനെ ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ആണ് തൂമ്പാക്കുളം മേൽത്തട്ട് കളത്തിൽ സുനിലിന്റെ വീട്ടിലെ പശുവിനെ കടുവ ആക്രമിച്ചത്. പുലർച്ചെ തൊഴുത്തിൽ ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കഴുത്തിൽ മുറിവേറ്റ പശുവിനെ ആണ് കണ്ടത്. സംഭവം വന പാലകരെ അറിയിച്ചതിനെ തുടർന്ന് ഗുരുനാഥൻമണ്ണ് ഫോറെസ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തിയതിനെ തുടർന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്നും രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്നും ഗുരുനാഥൻമണ്ണ് ഫോറെസ്റ്റ് അധികൃതർ അറിയിച്ചു. സ്റ്റേഷൻ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ജെസ്സി ജോർജ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ആദർശ്, രാജിവ്, ഫോറെസ്റ്റ് വാച്ചർ ഷാജി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...