നാട്ടുകാരെ വീഴ്ത്താൻ കോന്നിയിൽ വാട്ടർ അതോറിറ്റി വക കുഴി തയ്യാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സെൻട്രൽ ജംഗ്ഷനിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് രൂപപെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു. മാസങ്ങളായി കോന്നിയിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി കുഴി രൂപപെട്ടിട്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കോന്നി സെൻട്രൽ ജംഗ്ഷനിൽ രൂപപെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർക്ക് അടക്കം വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി ഓട നിർമ്മിച്ചപ്പോൾ ആണ് കോന്നി സെൻട്രൽ ജംഗ്ഷനിൽ പൈപ്പ് ഇളക്കി മാറ്റുന്നത്. എന്നാൽ ഇത് വീണ്ടും പുനസ്ഥാപിക്കുവാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ റോഡിൽ കുഴി രൂപപെടുകയായിരുന്നു.

വെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളിൽ കുടിവെള്ളം ഇവിടെ പാഴാവുകയും ചെയ്യുന്നുണ്ട്. മാസങ്ങളായി റോഡിൽ രൂപപെട്ട കുഴിക്ക് അടക്കണം എന്നാവശ്യപെട്ട് നിരവധി തവണ വ്യാപരികൾ അടക്കം പരാതിപെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും ചന്ത ഭാഗത്തേക്ക് തിരിയുന്ന റോഡിലെ വളവിൽ സെൻട്രൽ ജംഗ്ഷനിൽ ആണ് കുഴി രൂപപെട്ടത് എന്നതിനാൽ തന്നെ ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീഴുന്നത് പതിവായി മാറുകയാണ്. മാത്രമല്ല വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി ഒഴുകിയ വെള്ളം കെട്ടികിടന്ന് മലിനജലമാകുന്നതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വാഹനയാത്രക്കാർ പറയുന്നു. വിഷയത്തിൽ അധികൃതരുടെ അടിയന്തിര ഇടപടൽ ഉണ്ടാകേണ്ടത് ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...