കോഴിക്കോട് പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരം ആണ് പ്രതികള്‍ കവർന്നത്. സംഭവത്തിൽ തമിഴു നാടോടി സ്ത്രീകള്‍ പിടിയിലായി. പ്രതികളുടെ കൈവശത്തില്‍ നിന്നും പാദസരം കണ്ടെടുത്തിരുന്നു. തമിഴ്നാട് കല്‍മേട് സ്വദേശികളായ സുഗന്ധി ( 27) പ്രിയ എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൌണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റെഷനുകളില്‍ കേസുകളുണ്ട്.

ടൌണ്‍ പോലീസ് ഇന്സ്പെക്ടര്‍ ബിജു. എം.വി. യുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അബ്ദുള്‍ സലിം. വിവി മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉദയകുമാര്‍, സിജി, സി പി ഒ. ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും സംവരണവും വേണം ; യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി

0
തിരുവല്ല : ഭിന്നശേഷി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ്...

കോതമംഗലത്ത് കോളേജിൽ മോഷണം ; ഡ്രോണും ലാപ്ടോപ്പും കവർന്നു

0
കൊച്ചി : കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട്...

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...