കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി : എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തേങ്കുറുശിയിലെ അനീഷിന്‍റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. അനീഷിന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അനീഷിന്റെ ഭാര്യ ഹരിത, അച്ഛൻ ആറുമുഖൻ, അമ്മ രാധ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു.

സംഭവത്തിൽ പോലീസ് ശക്തമായി ഇടപെട്ടിട്ടുണ്ട്. നിലവിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ജില്ലാ പോലീസ് മേധാവിയുമായി വിശദമായി സംസാരിച്ചു. ഏതെങ്കിലും രീതിയിൽ പോലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും.

നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് മനസിലാക്കുന്നത്. മുമ്പും ഇവർ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം കെ ഡി പ്രസേനൻ എംഎൽഎ, സിപിഐ എം കുഴൽമന്ദം ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ എന്നിവരുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...