പെരുമ്പുഴയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂർത്തിയായിട്ടും റാന്നി പെരുമ്പുഴയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ഗതാഗതകുരുക്ക് മണിക്കൂറുകളോളം കഴിയും അഴിയുവാൻ. ടൗണിലെ ഗതാഗതം തടസപ്പെടാൻ മുമ്പ് കാരണം റോഡ് നിര്‍മ്മാണം ആയിരുന്നെങ്കില്‍ ഇപ്പോൾ ഇരു വശങ്ങളിലേയുമുള്ള സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങാണ് കാരണം. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം സ്വകാര്യ കാറുടമ വാഹനം റോഡിൽ നിർത്തി ഫോൺ ചെയ്തത് കാരണം ഏറെ നേരം മറ്റു വാഹനങ്ങൾക്ക് വഴിയിൽ കിടക്കേണ്ടതായി വന്നു.

റാന്നി എം.എസ്.ഹയർ സെക്കണ്ടറി സ്കൂൾ വിട്ട് കുട്ടികളുടെ വരവായപ്പോൾ ടൗൺ ഗതാഗതം നിശ്ചലമാകുന്ന നിലയിലായി. അത്യാവിശ്യ സർവീസായ ആംമ്പുലൻസും അതിൽ പെട്ടു പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗതാഗത സ്തംഭനവും സമയനഷ്ടവുമാണ് ഇതുവഴി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കുന്നത്. സംസ്ഥാന പാതയിൽ റാന്നി ടൗണിൻ്റെ ഭാഗമായ ചെത്തോങ്കര മുതൽ ബ്ലോക്കുപടി വരെ ഗതാഗതകുരുക്ക് നിത്യസംഭവമാണ്. ഇതിന് പരിഹാരം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വികസന സമിതിയോഗങ്ങളില്‍ ആവര്‍ത്തിക്കുമ്പോഴും നടപ്പാക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...