തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡർ കൈക്കൂലി വാങ്ങിയ കേസ് ; ഏഴുവർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർ ആയി ജോലി നോക്കി വന്നിരുന്ന വിൻസി പി (49 ) നിരണം സ്വദേശിയും കേസിലെ ആവലാതിക്കാരനുമായ ശശികുമാറിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലം അളന്നു തിരിച്ചു സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിലേക്കായി ആവലാതികാരന്റെ പക്കലിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി. പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ രജിസ്റ്റർ ചെയ്ത CC-51/16, VC-04/14/PTA, U/S 13(1)(d) r/w 13(2) പ്രകാരം നാലുവർഷ കഠിനതടവും 25,000/- രൂപയും 7 of PC act പ്രകാരം മൂന്നുവർഷ കഠിനതടവും 20,000/- രൂപയും ഉൾപ്പെടെ 7 വർഷത്തെ കഠിന തടവും 45,000/- പിഴയുമാണ് കോടതി വിധിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി പറഞ്ഞു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് രാജകുമാര എംവി ആണ് ശിക്ഷ വിധിച്ചത്. കൊല്ലം കാവനാട് സ്വദേശിയായ പ്രതി വിൻസി പി നിലവിൽ പത്തനംതിട്ട റവന്യൂ റിക്കവറി ഓഫീസിൽ അറ്റൻഡർ ഗ്രേഡ് II ആയി ജോലി നോക്കി വരുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി എം എൻ രമേശ് എഫ്ഐആർ രജിസ്റ്റർ ചെയ്തും ഡിവൈഎസ്പി കെ ബൈജു കുമാർ എന്നിവർ അന്വേഷണം നടത്തിയും ഡിവൈഎസ്പി പിടി രാധാകൃഷ്ണപിള്ള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതുമാണ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എൽ ആർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...