തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരിയെ ഡിസ്ചാര്‍ജ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോലഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. തിരുവനന്തപുരം ശ്രീചിത്രയില്‍ ആകും തുടര്‍ചികിത്സ ഇനി നടത്തുക. സിഡബ്ല്യുസിയുടെ തീരുമാനം കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ്. തിരുവനന്തപുരം സിഡബ്ല്യുസിക്ക് മേല്‍നോട്ടം കൈമാറി. വിജയകരമായി കുഞ്ഞിന്റെ പരിക്കേറ്റ ഇടതുകൈയുടെ സര്‍ജറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസാരശേഷി കുട്ടി വീണ്ടെടുത്തിട്ടില്ല ആഹാരം കഴിക്കുന്നുണ്ട്. കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത് സംസാരിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വന്നേക്കാമെന്നാണ്.

ഇതുവരെയും പോലീസിന് എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റത് കുട്ടിയെ ആരോ ബലമായി പിടിച്ച്‌ കുലുക്കിയതിനെ തുടര്‍ന്നുള്ള ആഘാതത്തിലാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി. ഇതോടെയാണ് കുഞ്ഞിന് അമ്മ അറിയാതെ ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. എന്നാല്‍ അമ്മയും അമ്മൂമ്മയും ആവര്‍ത്തിച്ച്‌ പറയുന്നത് ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...