തൃശൂരിൽ നാളെ സൂചന പണിമുടക്കുമായി നഴ്‌സുമാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ നാളെ (ബുധനാഴ്ച) നഴ്‌സുമാർ സൂചന പണിമുടക്ക് നടത്തും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാൽ രോഗീപരിചരണത്തെ പൂർണമായി ബാധിക്കാതിരിക്കാൻ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം തൃശൂരിൽ സമരം ചെയ്ത നഴ്‌സുമാർക്ക് നേരെ പോലീസ് നടത്തിയ മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നഴ്‌സുമാർ കരിദിനം ആചരിക്കും. തൃശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ജൂബിലി മിഷൻ, അമല എന്നിവിടങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ച് ജില്ലാ ലേബർ ഓഫീസിലേക്ക് നഴ്‌സുമാർ നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. കളക്ട്രേറ്റിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാർക്ക് നേരെ പോലീസ് ലാത്തിവീശിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇതിൽ പ്രതിഷേധിച്ച് നഴ്‌സുമാർ ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചു. പിന്നീട് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം നേരിട്ട് ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാൽ ഈ ചർച്ച പെട്ടെന്ന് മാറ്റിവെച്ചതാണ് നഴ്‌സുമാരെ വീണ്ടും അടിയന്തര സമരത്തിലേക്ക് നയിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ക്രൂരത; ഡെലിവറി ബോയിയെ ഇസ്തിരിപ്പെട്ടി കൊണ്ട് അടിച്ചുവീഴ്ത്തി

0
തിരുവനന്തപുരം: ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം നല്‍കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം....

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം : സംസ്ഥാനത്തെ ആദ്യ വെർച്വൽ ഓട്ടോപ്‌സി കോഴിക്കോട്ട് വരുന്നു ;...

0
കോഴിക്കോട്: മൃതദേഹങ്ങൾ കീറിമുറിക്കാതെ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരണകാരണം കണ്ടെത്താനാകുന്ന...

മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാതായി

0
പാലക്കാട് : മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാതായി....

കാലാവധി കഴിഞ്ഞത് മറച്ചുവെച്ച് ഡിജിറ്റൽ സർവകലാശാലാ ബോർഡ് യോ​ഗം ; തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ

0
തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞത് മറച്ചുവെച്ച് ബോർഡ്...