പാലക്കാട് : ദേശീയ പാതയില്‍ കല്ലിടുക്കില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ടിപ്പറിന്‍റെ ടയറിന് തീപിടിച്ചു. കൊടുങ്ങലൂര്‍ ഭാഗത്തേക്ക് പോകുന്ന ടിപ്പറാണ് ഡ്രൈവറുടെ ശ്രദ്ധയില്‍ തീപടരുന്നത് കണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങി നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുന്നതിന് ശ്രമിച്ചു. തുടര്‍ന്ന് പീച്ചി പോലീസ് എത്തുകയും ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ച് തൃശൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ഹൈവേ എമര്‍ജന്‍സി ടീമും ചേര്‍ന്ന് തീയണച്ചു.
അസി. സേറ്റേഷന്‍ ഓഫീസര്‍ പി.കെ ശരത്ചന്ദ്ര ബാബു, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, ഫയര്‍ ആന്റ് റസ ഓഫീസര്‍മാരായ അബീഷ് ഗോപി, ബിജോയ് ഈനാശു സജിന്‍, ജിബിന്‍, ഹോം ഗാര്‍ഡ് ഷിബു എന്നിവരാണ് അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നത്.





























