വാഗ്ദാനങ്ങൾ പാളി ; ടൊയ്ലെറ്റ് കെട്ടിടം വീണ്ടും കാടുകയറി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടൊയ്ലെറ്റ് കെട്ടിടം വീണ്ടും കാടുമൂടിയ നിലയിൽ. ഒരു വര്‍ഷം മുന്‍പ് നാറാണംമൂഴി പഞ്ചായത്ത്‌ കമ്മിറ്റി വിഷയം ചർച്ചക്ക് എടുക്കുകയും അടിയന്തരമായി വെള്ളം, വൈദ്യുതി കണക്ഷനുകൾ എടുത്ത്‌ ശുചിമുറി സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

കാടുമൂടി കിടന്ന കെട്ടിടം വാർഡ്‌ മെമ്പറിന്റെ നേത്വത്വത്തിൽ വൃത്തിയാക്കി. തുടർന്ന് വെള്ളം ഉടൻ എത്തിച്ച് ശുചിമുറി സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇപ്പോഴും പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്.ഈ.ബി വക ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ഇതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി വ്യാപകമാണ്.

പെരുന്തേനരുവിയിൽ വരുന്ന വിനോദ സഞ്ചാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പണികഴിപ്പിച്ച 12 ടൊയ്‌ലെറ്റും വിശ്രമ മുറിയും അടങ്ങിയ കെട്ടിടമാണ് മൂന്ന് വർഷമായി കാടുമൂടിയ നിലയിൽ കിടന്നിരുന്നത്. 2017 – 2018 കാലയളവിൽ കെട്ടിട നിർമ്മാണം പൂർത്തിയായി പ്ലംബിംഗ് പണികൾ കഴിഞ്ഞെങ്കിലും ഇതുവരെയും വെള്ള കണക്ഷന്റെ സൗകര്യം ഒരുക്കാനായിട്ടില്ല. വീണ്ടും കാടുമൂടി ആളുകൾക്ക് അടുത്തു ചെല്ലാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ടൊയ്ലെറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...