മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ‘ട്രാക്ക് സപ്ലൈകോ’ ; ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ‘ഫീഡ് സപ്ലൈകോ’ ആപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വിശദമാക്കി കൊണ്ടുള്ള ‘ട്രാക്ക് സപ്ലൈകോ’ മൊബൈല്‍ ആപ്പും സപ്ലൈകോ സേവനങ്ങള്‍ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈല്‍ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കി. സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ നടത്തിയ മത്സര വിജയികളെ ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

5,000 രൂപയ്ക്കു മുകളില്‍ സാധനം വാങ്ങിയവരില്‍നിന്നു നറുക്കിട്ട് ഒരു പുരുഷനും ഒരു വനിതയ്ക്കും 5,000 രൂപയുടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. പുരുഷ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ നേര്യമംഗലം മാവേലി സ്റ്റോറില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ അഹ്ദുള്‍ റഹിമാന്‍ (രജിസ്‌ട്രേഷന്‍ നമ്പര്‍-441), വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ലയിലെ കളര്‍കോട് ലാഭം മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ ഡോലമ്മ യേശുദാസ് (രജിസ്‌ട്രേഷന്‍ നമ്പര്‍-497) എന്നിവര്‍ സമ്മാനാര്‍ഹരായി. സമ്മാനത്തുക വിജയികളുടെ അക്കൗണ്ടിലേക്കു കൈമാറും. സപ്ലൈകോ എം.ഡി സഞ്ജീവ് കുമാര്‍ പട്‌ജോഷി, സപ്ലൈകോയിലെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...