വൈറ്റിലയിൽ നാളെ മുതൽ ട്രാഫിക് നിയന്ത്രണം ; പരിഷ്കാരം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വൈറ്റിലയില്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ നാളെ നിലവില്‍ വരുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌.നാഗരാജു കഴിഞ്ഞ ദിവസം അറിയിച്ചു. പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര, എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വൈറ്റില മേല്‍പാലം കയറി ഡിക്കാത്‌ലണിനു മുന്‍പിലുള്ള യൂടേണ്‍ എടുത്തു കടവന്ത്ര ഭാഗത്തേക്കു പോകണം.

ഈ വാഹനങ്ങള്‍ പാലത്തിനടിയിലൂടെ യാതൊരു കരണവശാലും കടത്തി വിടില്ല. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ വൈറ്റിലയില്‍ നഷ്ടപ്പെടുത്തുന്ന 12 മിനിറ്റിനു പകരം 3 മിനിറ്റ് കൊണ്ടു എസ്‌എ റോഡില്‍ യാത്രക്കാര്‍ക്ക് എത്താം. വാഹനങ്ങളുടെ യുടേണ്‍ സുഗമമാക്കാന്‍ ഡിക്കാത്‌ലണിനു സമീപം ബാരിക്കേഡുകള്‍ ട്രാഫിക് പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മൂന്നുവരി പാതയില്‍ ഒരെണ്ണം യുടേണ്‍ എടുക്കാനായി നീക്കി വെയ്ക്കും. പാലം ഇറങ്ങി വരുന്ന വാഹനങ്ങള്‍ വലതു വശത്തെ ട്രാക്കിലൂടെ വരുമെന്നതിനാല്‍ പാലം ഇറങ്ങുന്ന മറ്റു വാഹനങ്ങളെ യുടേണ്‍ ബാധിക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...