ഉപയോക്താക്കള്‍ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടന്‍ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ ഏറെ നാളുകളായി കാത്തിരുന്ന സേവനം ഉടന്‍ നടപ്പാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കോള്‍ വരുമ്പോള്‍ നമ്പറിനോടൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ട്രായ് അവതരിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള നടപടികള്‍ ട്രായ് ആരംഭിച്ചിട്ടുണ്ട്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോര്‍ഡുകളിലെ വിവരങ്ങള്‍ അനുസരിച്ചാണ് പേര് ദൃശ്യമാവുക.

നിലവില്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ക്കായി ഭൂരിഭാഗം ഉപയോക്താക്കളും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയാണ് ആശ്രിക്കാറുള്ളത്. അജ്ഞാത കോളറുടെ ഐഡന്‍റിറ്റി തിരിച്ചറിയാനുള്ള ആപ്പാണ് ട്രൂകോളര്‍. എന്നാല്‍ ഇത്തരത്തിലുള്ള ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികള്‍ ഉണ്ട്. ഈ പരിമിതികള്‍ മറികടന്നാണ് പുതിയ സംവിധാനം നിലവില്‍ വരിക. പുതിയ സംവിധാനത്തിലൂടെ കോളറിന്‍റെ പേര് ഫോണില്‍ സേവ് ചെയ്തില്ലെങ്കിലും പേര് വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്. മുമ്പ് ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ട്രായ് നല്‍കിയിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അടുത്തയാഴ്ച തന്നെ തയ്യാറാക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...