ട്രെയിനുകളിലെ കോചുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ ; തത്സമയവിവരങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്‍ഡ്യന്‍ റെയില്‍വേ. പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സമയാസമയങ്ങളില്‍ റെയില്‍വേ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനാല്‍ യാത്രാവേളയില്‍ അത് ഏറെ സഹായകരമാവുന്നു. അതിനിടെ ട്രെയിനുകളിലെ കോചുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുകയാണ്.

ഇതോടെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. യാത്രയ്ക്കിടെ ട്രെയിന്‍ എവിടെ എത്തി, അടുത്തതായി ഏത് സ്റ്റേഷനാണ്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയാനാവും. കൂടാതെ യാത്രക്കാര്‍ക്ക് ട്രെയിനിന്റെ തത്സമയ സ്റ്റാറ്റസ് ട്രാക് ചെയ്യാന്‍ കഴിയും. ഒപ്പം തന്നെ ഡിസ്പ്ലേ ബോര്‍ഡില്‍, സാമൂഹിക വിരുദ്ധരില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച്‌ മുന്നറിയിപ്പുകളും നല്‍കും.

പുതിയ വന്ദേ ഭാരത്, തേജസ്, ഹംസഫര്‍, എസി, ഇകോണമി, ഇഎംയു, മെമു ട്രെയിനുകളുടെ കോചുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നതെന്ന് അമര്‍ ഉജാല റിപോര്‍ട് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിക്കും എന്നതാണ്. ഈ സൗകര്യം നിലവില്‍ വന്നതിന് ശേഷം, റെയില്‍വേയുടെ തത്സമയ റണിംഗ് സ്റ്റാറ്റസ് കാണുന്നതിന് യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ് വീണ്ടും വീണ്ടും തുറക്കേണ്ടതില്ല. ട്രെയിനില്‍ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ നിന്ന് യാത്രക്കാര്‍ക്ക് അപ്‌ഡേറ്റുകള്‍ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...