കൊച്ചി: സംസ്ഥാനത്തെ ജില്ലാ ജഡ്ജിമാര്‍ അടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. തലശ്ശേരി ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനെ എറണാകുളം ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി നിയമിച്ചു. മറ്റ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ബ്രാക്കറ്റില്‍ പറയുന്ന പദവിലേക്കാണ് മാറ്റം. ജോണ്‍സണ്‍ ജോണ്‍ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), കെ.ജെ. ആര്‍ബി (മഞ്ചേരി അഡീ. ജില്ലാ ജഡ്ജി), കെ.കെ. ബാലകൃഷ്ണന്‍ (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി),
മിനി എസ്. ദാസ് (ആലപ്പുഴ അഡീ. ജില്ലാ ജഡ്ജി), കെ.എന്‍. സുജിത്ത് (കോട്ടയം അഡീ. ജില്ലാ ജഡ്ജി), പി. മായാദേവി (എം.എ.സി.ടി., ആലപ്പുഴ), എം. മനോജ് (കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി), ജെ. നാസര്‍ (കോട്ടയം അഡീ. ജില്ലാ ജഡ്ജി), ജോഷി ജോണ്‍ (ആലപ്പുഴ അഡീ. ജില്ലാ ജഡ്ജി), ടി.കെ. മിനിമോള്‍ (തൃശ്ശൂര്‍ അഡീ. ജില്ലാ ജഡ്ജി), സിജിമോള്‍ കുരുവിള (എറണാകുളം അഡീ. ജില്ലാ ജഡ്ജി), വി.ജി. ശ്രീദേവി (മാവേലിക്കര അഡീ. ജില്ലാ ജഡ്ജി), കെ.എന്‍. അജിത് കുമാര്‍ (മാവേലിക്കര അഡീ. ജില്ലാ ജഡ്ജി),
എ. മനോജ് (കാസര്‍കോട് അഡീ. ജില്ലാ ജഡ്ജി), പി.വി. അനീഷ് കുമാര്‍ (മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി), ടോമി വര്‍ഗീസ് (എറണാകുളം കുടുംബകോടതി ജഡ്ജി), പി.എന്‍. സീത (തൊടുപുഴ അഡീ. ജില്ലാ ജഡ്ജി), ഹഫീസ് മുഹമ്മദ് (മാവേലിക്കര കുടുംബകോടതി), എ.എഫ്. വര്‍ഗീസ് (ആലുവ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി), പി.കെ. മോഹന്‍ദാസ് (എറണാകുളം സിബിഐ. കോടതി ജഡ്ജി), സി.എസ്. മോഹിത് (കൊല്ലം ലേബര്‍ കോടതി), വി.ബി. സുജഅമ്മ (എറണാകുളം കെ-വാറ്റ്), കെന്നറ്റ് ജോര്‍ജ് (കോട്ടയം എം.എ.സി.ടി.), എ. ഇജാസ് (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), എ.എസ്. മല്ലിക (കെ-വാറ്റ് അഡീ. ബെഞ്ച് ജുഡീഷ്യല്‍ അംഗം, കോട്ടയം),
എസ്. ഭാരതി (കോഴിക്കോട് അഡീ. ജില്ലാ ജഡ്ജി), പി. എല്‍സമ്മ ജോസഫ് (കോട്ടയം അഡീ. ജില്ലാ ജഡ്ജി), ഡോ. പി.കെ. ജയകൃഷ്ണന്‍ (പത്തനംതിട്ട എം.എ.സി.ടി.), വി. അനസ് (കല്പറ്റ പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി), ടി.എച്ച്. രജിത (മഞ്ചേരി അഡീ. ജില്ലാ ജഡ്ജി), കെ.വി. രജനീഷ് (തൃശ്ശൂര്‍ അഡീ. ജില്ലാ ജഡ്ജി), എസ്. സുബാഷ് (കൊല്ലം അഡീ. ജില്ലാ ജഡ്ജി), സി.ജെ. ഡെന്നി (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), എല്‍. ജയവന്ത് (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), എസ്. സജികുമാര്‍ (ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി), കെ.എസ്. മധു (തിരൂര്‍ കുടുംബകോടതി), എ.എം. ബഷീര്‍ (നെടുമങ്ങാട് കുടുംബകോടതി), എസ്. രാധാകൃഷ്ണന്‍ (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), എസ്. ശ്രീരാജ് (പത്തനംതിട്ട പോക്‌സോ കോടതി), എംപി. ജയരാജ് (മഞ്ചേരി എസ്.സി.-എസ്.ടി. കോടതി), കെ.പി. തങ്കച്ചന്‍ (പാലക്കാട് അഡീ. ജില്ലാ ജഡ്ജി), കെ.എന്‍. ഹരികുമാര്‍ (തൊടുപുഴ അഡീ. ജില്ലാ ജഡ്ജി),
ആര്‍. ജയകൃഷ്ണന്‍ (കൊട്ടാരക്കര എസ്.സി.-എസ്.ടി. കോടതി), ജി.ആര്‍. ബില്‍കുള്‍ (തിരുവല്ല കുടുംബകോടതി), രാജീവ് ജയരാജ് (കോഴിക്കോട് അഡീ. ജില്ലാ ജഡ്ജി), സി.ആര്‍. ദിനേശ് (തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി), കെ.പി. സുനില്‍ (നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി), വി. ഉദയകുമാര്‍ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), പ്രസന്ന ഗോപന്‍ (കൊല്ലം അഡീ. ജില്ലാ ജഡ്ജി), കെ. വിഷ്ണു (തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജി), ആര്‍. സുധാകാന്ത് (കൊല്ലം അഡീ. ജില്ലാ ജഡ്ജി), എം. മുഹമ്മദ് റയീസ് (കൊല്ലം അഡീ. ജില്ലാ ജഡ്ജി). ഇതോടൊപ്പം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റുമാരുടെയും മുന്‍സിഫ് മജിസ്‌ട്രേറ്റുമാരുടെയും സ്ഥലംമാറ്റ ഉത്തരവുകള്‍ ഹൈക്കോടതി പുറത്തിറക്കി. മധ്യവേനല്‍ അവധിക്കുശേഷം കോടതി തുറക്കുന്ന മെയ് 18 മുതലായിരിക്കും സ്ഥലംമാറ്റം നടപ്പില്‍വരുക.