ആദിവാസി യുവതിയും നവജാത ശിശുവും പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവതിയും നവജാത ശിശുവും പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. അഗളി കൊറവന്‍കണ്ടി ഊരിലെ തുളസി ബാലകൃഷ്ണന്‍ (23) ആണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച്‌ രാവിലെ 7ന് മരിച്ചത്. നവജാത ശിശു കഴിഞ്ഞ ദിവസം പ്രസവത്തോടെ മരിച്ചിരുന്നു.

പ്രസവ വേദനയുമായി 20ന് കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. ഉച്ചയോടെ ആശുപത്രിയില്‍ എത്തി. ഉടനെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് കിലോഗ്രാം ഭാരമുണ്ടായിരുന്ന ആണ്‍ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് പ്രസവത്തോടെ അബോധാവസ്ഥയിലായ യുവതി തീവ്രപരിചരണത്തില്‍ തുടരുകയായിരുന്നു. യുവതി സികിള്‍ സെല്‍ അനീമിയ (അരിവാള്‍ രോഗം) യ്ക്ക് തുടര്‍ച്ചയായി ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇതിനുള്ള മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തി. ജനുവരിയിലാണ് യുവതിയുടെ പ്രസവം കണക്കാക്കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...