തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യും​ പെ​ലി​ക്ക​ന്‍ ഫൗ​ണ്ടേ​ഷ​നും ത​മ്മി​ല്‍ വാ​ക്​​പോ​ര്

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ പെ​ലി​ക്ക​ന്‍ ഫൗ​ണ്ടേ​ഷ​നും ത​മ്മി​ല്‍ വാ​ക്​​പോ​ര്. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​നും കൗ​ണ്‍​സി​ല​ര്‍​മാ​രുമാണ് പെ​ലി​ക്ക​ന്‍ അ​ധി​കൃ​ത​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഹ​രി​ത ക​ര്‍​മ സേ​ന വ​ഴി​യു​ള്ള മാ​ലി​ന്യ​നീ​ക്കം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ദി​വ​സ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ വീ​ടു​ക​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യ​നീ​ക്കം മു​ട​ങ്ങി​യി​ട്ട്. ത​രം തി​രി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു പെ​ലി​ക്ക​ന്‍ അ​ധി​കൃ​ത​ര്‍ ഹ​രി​ത​ക​ര്‍​മ സേ​ന​ക്ക് ന​ല്‍​കി​യി​രു​ന്ന നി​ര്‍​ദേ​ശം.

അ​ല്ലാ​ത്ത പ​ക്ഷം വ​ന്‍​തു​ക ഈ​ടാ​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ വീ​ടു​ക​ളി​ല്‍​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ക്കു​ന്ന​ത് നി​ര്‍​ത്തി. അ​തേ​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന് ശേ​ഷം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ച​തോ​ടെ​യാ​ണ് പെ​ലി​ക്ക​ന്‍ പ്ര​തി​നി​ധി​ക​ളും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യ​ത്.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ യോ​ഗം വി​ളി​ച്ച​തി​നെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച അ​ധി​കൃ​ത​രോ​ട് ത​ന്നെ നി​യ​മി​ച്ച​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്ക​ലാ​ണ് ത​ന്‍റെ പ​ണി​യെ​ന്നും നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു പെ​ലി​ക്ക​ന്‍ പ്ര​തി​നി​ധി​യാ​യ ഡോ. ​മ​നോ​ജി​ന്‍റെ മ​റു​പ​ടി. ഇ​ദ്ദേ​ഹം ഹ​രി​ത ക​ര്‍​മ​സേ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

പെ​ലി​ക്ക​നെ കൊ​ണ്ട് ഇ​തു​വ​രെ യാ​തൊ​രു ഉ​പ​കാ​ര​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന മി​ക​ച്ച വ​രു​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തോ​ടെ ക്ര​ഡി​റ്റ് പ​ങ്കു​പ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​വ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യ റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി പ​റ​ഞ്ഞു. അ​തേ​സ​മ​യം നൂ​റു​ശ​ത​മാ​നം മാ​ലി​ന്യ​വും ത​രം​തി​രി​ച്ച്‌ ന​ല്‍​ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ന്നും ഇ​ത് പാ​ലി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​നോ​ജ് വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...