മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയര്‍ത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷനല്‍ പിഎ തസ്തികയില്‍ ജോലി ചെയ്തുവന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷണല്‍ പിഎയായും തസ്തിക പുനര്‍നിര്‍ണയിച്ചു.

ഇതോടെ ആനന്ദിന്‍റെ ശമ്പളം 60,000 രൂപയില്‍നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്‍റെ ശമ്പളം 40,000 രൂപയില്‍ 60,000 രൂപയായി ഉയരും. ശമ്പളം ഉയര്‍ന്നതോടെ ഇരുവരുടെയും പെന്‍ഷനും ആനുപാതികമായി വര്‍ധിക്കും. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയുടേതാണ്. അഡിഷനല്‍ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്‌ഷന്‍ ഓഫിസറുടേതാണ്. പേഴ്സണല്‍ സ്റ്റാഫില്‍ ക്ലര്‍ക്കായി കയറിയ സന്തോഷ് കുമാറിന് ഒരു വര്‍ഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനല്‍ പിഎ പോസ്റ്റു ലഭിച്ചത്.

ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയര്‍ത്തി ഉത്തരവിറക്കിയത്. ഓഗസ്റ്റ് രണ്ടിനു വി.ശിവന്‍കുട്ടി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്‍റെ തീരുമാനം. പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ...

72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ...

0
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...