ആദ്യം ആരെ കൊലചെയ്തു ? ചുരുളഴിയാതെ മാഞ്ഞൂരാന്‍ കുടുംബത്തിലെ കൊലപാതകം

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവയില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ ജോസഫ്(47), ഭാര്യ ബേബി(42) എന്നിവരടക്കം ഒരു കുടംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇരുപത് വര്‍ഷമായി. പ്രതിയെന്ന് കണ്ടെത്തിയ ആന്റണിക്ക് നല്‍കിയ വധശിക്ഷ 2018 ല്‍ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. കൂട്ടകൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തൂക്കാന്‍ വിധിച്ചതെന്നുമായിരുന്നു ആന്റണി വാദിച്ചത്.

കുടുംബം ഒന്നാകെ മരണപെട്ടതിനാല്‍ കുടുംബസ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് സങ്കീര്‍ണ്ണതകള്‍ ഉണ്ടായി. ബന്ധുക്കള്‍ ഒത്തുതീര്‍പ്പിലൂടെ സ്വത്ത് ഭാഗം വെക്കാന്‍ തീരുമാനിച്ചെങ്കിലും ആദ്യം ആരാണ് മരണമടഞ്ഞത് എന്നത് സംബന്ധിച്ച കാര്യത്തില്‍ തീര്‍പ്പാക്കാനാവാതെ സ്വത്ത് ഭാഗം വെക്കാനാവില്ല എന്ന നിയമക്കുരുക്ക് ഉണ്ടായി എന്നാണറിഞ്ഞത്. അതായത് ആദ്യം മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് മുഴുവന്‍ സ്വത്തിന്റെയും ഉടമായായി തീരും. പിന്നീട് ഭര്‍ത്താവ് മരിക്കുമ്പോള്‍ മുഴുവന്‍ സ്വത്തും ഭര്‍ത്താവിന്റെ അനന്തരവകാശികള്‍ക്ക് ലഭിക്കും.

ഇനി, ആദ്യം മരിക്കുന്നത് ഭര്‍ത്താവാണെങ്കില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്കാണ് സ്വത്ത് പോകേണ്ടത്. ഇരുഭാഗത്തെയും ബന്ധുക്കളും പര്‌സപരധാരണയില്‍ എത്തിയാലും നിയമം വഴങ്ങില്ല എന്ന നില. ഇവിടെ ആര്‍ക്കാണ് ആദ്യം അടി കിട്ടിയത്, ആരാണ് ആദ്യം മരിച്ചത്, മരണം എപ്പോഴാണ് സ്ഥിരീകരിച്ചത് എന്നൊക്കെ കൃത്യമായി കണ്ടെത്താനാവാതെ കോടിക്കണക്കിന് വരുന്ന സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം പ്രശ്‌നമാകുമെന്ന് വായിച്ചിരുന്നു. ഈ വിഷയം എങ്ങനെ പരിഹരിച്ചു എന്നറിയുമോ?

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...