Skip to content

കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജു കൊലപാതകത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ (43) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂർ പോലീസിൻ്റെ കസ്റ്റഡിയിലായത്. കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപമുള്ള വയലിലാണ് ഇന്നലെ രാവിലെ വെട്ടേറ്റ നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്ന് പോലിസ് പറയുന്നു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ബിജുവിനെതിരെ കൊലപാതകം, വധശ്രമം, അടിപിടി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇപ്പോൾ കസ്റ്റഡിയിലായ പ്രതികളിൽ ഒരാളുടെ പിതാവിനെ മുമ്പ് കൊലപ്പെടുത്തിയ കേസിൽ ബിജുവിന് പങ്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ കൃത്യമായ മുൻവൈരാഗ്യമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  4. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജു കൊലപാതകത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ pathanamthittamedia.com