പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്
പത്തനംതിട്ട : പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തില്‍ നിന്ന് ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് സി.പി.എം. പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തും. ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള തുടങ്ങിയ വില്ലേജുകളിലാണ് ഹര്‍ത്താല്‍. ഇതിന്റെ പ്രചരണാര്‍ത്ഥമുള്ള വാഹന ജാഥകള്‍ ഒക്ടോബര്‍ 19 ന് ജില്ലയില്‍ പര്യടനമാരംഭിച്ചു. 21 വരെ ഈ വില്ലേജുകളില്‍ വാഹന ജാഥകള്‍ പര്യടനം നടത്തും. കോന്നി – അരുവാപ്പുലം ജാഥയ്ക്ക് പി.ജെ.അജയകുമാര്‍, ശ്യാംലാല്‍, വര്‍ഗീസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കും.
പെരുനാട്ടില്‍ പര്യടനം നടത്തുന്ന ജാഥയ്ക്ക് പി.എസ്.മോഹനന്‍, ഗിരിജ മധു എന്നിവര്‍ നേതൃത്വം നല്‍കും. സീതത്തോട് നടക്കുന്ന ജാഥയ്ക്ക് ലേഖ സുരേഷ്, ജോബി ടി.ഈശോ, പി.ആര്‍.പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കും. വെച്ചൂച്ചിറ – കൊല്ലമുള ജാഥയ്ക്ക് പി.ആര്‍.പ്രസാദ്, കോമളം അനിരുദ്ധന്‍, കെ.പി.സുഭാഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചിറ്റാര്‍ – തണ്ണിത്തോട് ജാഥയ്ക്ക് എസ്.ഹരിദാസ്, എം.എസ്.രാജേന്ദ്രന്‍, ടി.കെ.സജി, കെ.ജി.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം : ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളും സോളാർ വേലികളും നോക്കുകുത്തിയാകുന്നു
-
മണ്ണാറക്കുളഞ്ഞി -ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി : പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി അഡ്വ.പഴകുളം മധു എം.എൽ.എ.
-
ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി


