Skip to content

പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകം ; മാസപ്പടി കേസ് ഹർജിയിൽ ഇന്ന് വാദം തുടങ്ങും

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും. ഹർജികൾ പരി​ഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരി​ഗണിക്കും. പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിച്ചടക്കം ശരവേ​ഗത്തിലാണ് കേസിൽ ഇഡി നീക്കങ്ങൾ എന്ന് വ്യക്തമായിരുന്നു. അതിനാൽ ഇഡി കേസിന്‍റെ അടക്കം ആധാരമായ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നതാണ് പിണറായിയുടെ ആവശ്യം. സംസ്ഥാന സർക്കാരിന്‍റെയും ഇഡിയുടെയും ഹർജിക്കാരനായ കെ എം ഷാജഹാന്‍റെയും അഭിഭാഷകരും ഇന്ന് കോടതിയിലെത്തിയേക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകം ; മാസപ്പടി കേസ് ഹർജിയിൽ ഇന്ന് വാദം തുടങ്ങും pathanamthittamedia.com