Skip to content

സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് : പ്രത്യേക ഫോം പുറത്തിറക്കി

തിരുവനന്തപുരം : വൻകിട വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കടപ്പത്രങ്ങൾക്ക് നികുതിയിളവ് അനുവദിച്ചിട്ടുള്ളത്. പലിശ, വിൽപ്പനയോ കൈമാറ്റമോ വഴി ലഭിക്കുന്ന മൂലധന നേട്ടം എന്നിവയ്ക്കാണ് ഇളവ് ബാധകമാകുക. സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതിയിളവ് ലഭിക്കുന്നതിന് പ്രത്യക്ഷ നികുതി ബോർഡ് പുതിയ ഫോം പുറത്തിറക്കി. ഇളവുകൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്കും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിനും (ബി.ഐ.എസ്.) മാത്രമാണ് നിലവിൽ ബാധകമാകുക. ചെറുകിട നിക്ഷേപകർക്കും രാജ്യത്തെ മറ്റ് സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.

ട്രഷറി ബില്ലുകൾ, ഫിക്സ്ഡ് റേറ്റ് ബോണ്ടുകൾ, ഫ്ലോട്ടിങ് റേറ്റ് ബോണ്ടുകൾ, സ്റ്റേറ്റ് ഡെവലപ്മെന്റ് ബോണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സെക്യൂരിറ്റികൾക്ക് ഇളവ് ലഭിക്കും. ഇതിനായി സർക്കാർ സെക്യൂരിറ്റിയിലെ നിക്ഷേപ വിവരങ്ങളും ലഭിച്ച പലിശയും മൂലധന നേട്ടവും ഫോം 173 എ വഴി വെളിപ്പെടുത്തണം. വൻകിട വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കടപ്പത്രങ്ങൾക്ക് നികുതിയിളവ് അനുവദിച്ചിട്ടുള്ളത്.

പലിശ, വിൽപ്പനയോ കൈമാറ്റമോ വഴി ലഭിക്കുന്ന മൂലധന നേട്ടം എന്നിവയ്ക്കാണ് ഇളവ് ബാധകമാകുക. നിലവിൽ ഡോളർ നിക്ഷേപത്തിൽനിന്ന് ഉയർന്ന വരുമാനം ലഭിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സർക്കാർ സെക്യൂരിറ്റികൾ ആകർഷകമാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് : പ്രത്യേക ഫോം പുറത്തിറക്കി pathanamthittamedia.com