Skip to content

ടൈ​ഗർ ഷ്റോഫ് അല്ല, പ്രതികൾ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട് ; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

മുംബൈ : ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികൾ മുംബൈയിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടന് നേരേ വെടിയുതിർത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടെ അക്രമികൾ നടന് നേരേ വെടിയുതിർക്കുകയായിരുന്നു.

ഹരിയാന സ്വദേശികളായ ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈ​ഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു. അതേസമയം അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവർ മുംബൈയിലെത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായത്. ഈ ഉന്നതനെ വധിക്കാനായി ഇദ്ദേഹം പതിവായി സഞ്ചരിക്കുന്ന വഴിയിലടക്കം അക്രമികൾ എത്തിയിരുന്നു. എന്നാൽ ഉന്നതനെ നേരിടുക എളുപ്പമല്ലെന്ന് അക്രമിസംഘത്തിന് ബോധ്യമായി.

ഇതിനിടെയാണ് ടൈ​ഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ അക്രമികൾ ശ്രദ്ധിച്ചത്. നടന് പോലീസ് സംരക്ഷണമില്ലെന്ന് റീലുകളിൽനിന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

ടൈ​ഗർ ഷ്റോഫ് അല്ല, പ്രതികൾ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട് ; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത് pathanamthittamedia.com