Skip to content

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് : വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടി ഉണ്ടാകും ; എസ്ഐടി റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ നടപടി വരും. വീണ ജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും. അഭിലാഷിനെതിരായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകുക. കേസ് അന്വേഷിച്ച റെയിൽവേ സി ഐയുടെ മൊഴിയും എസ്ഐടി ഉടൻ രേഖപ്പെടുത്തും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റ കാരണമാകും എസ്ഐടി തേടുക. കേസിൽ പ്രതികളായിരുന്ന അഞ്ച് കെഎസ്‍യു പ്രവർത്തകരോട് മൊഴിയെടുക്കാനായി ഇന്ന് ഹാജരാകാൻ എസ്ഐടി നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീണാ ജോർജിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് ആരോ​ഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. എന്നാൽ മാരകായുധങ്ങളുമായെത്തിയ കെഎസ്‍യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ ​ഗൺമാന്റെ പരാതി.

ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാൻഡിലായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് : വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടി ഉണ്ടാകും ; എസ്ഐടി റിപ്പോർട്ട് ഉടൻ pathanamthittamedia.com