ഇറാന്റെ നിബന്ധനകള്‍ യുഎസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് തുറക്കില്ല : അബ്ബാസ് അരാഗ്ചി
ടെഹ്‌റാന്‍ : ഇറാന്റെ നിബന്ധനകള്‍ യുഎസ് അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്നും അരാഗ്ചി പറഞ്ഞു. ‘ഞങ്ങളുടെ ആവശ്യം, നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ യുഎസ് പാലിക്കുക എന്നതാണ്. അവ പാലിച്ചുകഴിച്ചാല്‍ മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാം. ആണവപ്രശ്നം ഒരു ഒഴികഴിവാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്ക എതിര്‍ക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ഇറാന്റെ പ്രത്യശാസ്ത്രത്തെയാണ്,’ എന്നും അരാഗ്ചി പറഞ്ഞു.
യുദ്ധത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയില്ലെന്ന് അമേരിക്കക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ, തെഹ്‌റാനിലെത്തിയ പാക് പട്ടാള മേധാവി അസിം മുനീര്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപാധികള്‍ അംഗീകരിക്കാതെ അമേരിക്കയുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ചര്‍ച്ചയില്‍ ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാനുമായി സമാധാന കരാറിലെത്തുകയെന്നത് അങ്ങേയറ്റം ദുഷ്‌കരമാണെന്ന് യുഎസ് പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കുന്നത് വരെ സാമ്പത്തിക സമ്മര്‍ദം തുടരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാനില്‍ വിജയം കൈവരിക്കാന്‍ ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ ഇനി അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മാത്രമേ ബാക്കിയുള്ളുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പെട്രോള്‍ വില ഉടന്‍ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നു. തങ്ങള്‍ക്ക് ആരുടെ സഹായവും ആവശ്യമില്ല.
ശക്തമായ തുടര്‍നീക്കങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാന്‍ ഭരണകൂടത്തെ ഇല്ലാതാക്കാന്‍ താനും ട്രംപും പ്രതിജ്ഞാബദ്ധരെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് എണ്ണക്കപ്പലുകള്‍ കടല്‍ മൈനുകളില്‍ ഇടിച്ച് തീപിടിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ പ്രസ്തുത വാര്‍ത്തകള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്





