ഷാർജയിൽ അന്തരീക്ഷത്തിൽ ദുർഗന്ധം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്
ഷാർജ : ഷാർജയിലും സമീപ എമിറേറ്റുകളിലും അന്തരീക്ഷത്തിൽ അനുഭവപ്പെട്ട ശക്തമായ ദുർഗന്ധത്തെ തുടർന്നുണ്ടായ ആശങ്കകൾക്ക് വിരാമമിട്ട് അധികൃതർ. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ രംഗത്തെത്തി. സ്ഥിതിഗതികൾ പൂർണ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്തമായ ‘ഡയറക്ട് ലൈൻ’ റേഡിയോ പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഷാർജയിലും അയൽ എമിറേറ്റുകളിലും അന്തരീക്ഷത്തിൽ അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. നിലവിലുള്ള സാഹചര്യം പൂർണമായും സുരക്ഷിതവും സ്ഥിരതയുള്ളതുമാണ്. പൊതുജനങ്ങൾക്ക് ഭയപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവരങ്ങളോ സംഭവവികാസങ്ങളോ ഉണ്ടായാൽ അപ്പോൾത്തന്നെ ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ ഷാർജയിലെയും ദുബായിലെയും വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ ശക്തവും രൂക്ഷവുമായ ഒരു ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇന്ധനത്തിന്റേയോ വാതകത്തിന്റേയോ പോലുള്ള ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമത്തിലൂടെയും പൊതുജന പ്രതികരണ വേദികളിലൂടെയും പരാതികൾ ഉന്നയിച്ചത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം എത്തിയതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് താൽക്കാലിക ശമനമായിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്





