Skip to content

യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം ; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെം​ഗളൂരു : കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറി(42)ന്റെ മരണത്തിലാണ് ഭാര്യ അശ്വിനി(30) കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ(25) എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പോലീസ് പിടികൂടിയത്. ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്.

പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പോലീസിൽ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ വാഹനാപകടത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെ പോലീസിന് ചില സംശയങ്ങൾ തോന്നി. തുടർന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഭാര്യയെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  5. പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്

Share on WhatsApp

Share this story

യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം ; ഭാര്യയും കാമുകനും അറസ്റ്റിൽ pathanamthittamedia.com