എസ്എംഎ മരുന്ന് മാറ്റം : മരുന്ന് വാങ്ങാൻ ഉത്തരവിട്ടത് ജൂലൈയിൽ ; തീരുമാനം എൽഡിഎഫ് കാലത്തെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്
തിരുവനന്തപുരം : സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച രോഗികൾക്ക് നൽകുന്ന മരുന്ന് മാറ്റി പുതിയത് വാങ്ങാൻ തീരുമാനമെടുത്തത് എൽഡിഎഫ് കാലത്താണെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയുന്നു. പുതിയ മരുന്ന് വാങ്ങാനുള്ള ഉത്തരവ് ഇറക്കിയത് ജൂലൈ അഞ്ചിനാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം ആയപ്പോഴാണ് ഉത്തരവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഒക്ടോബറിൽ ആണെന്നും രേഖകളിൽ ഉണ്ട്.
എന്നാൽ എസ്‌എംഎ രോഗബാധിതർക്കുള്ള മരുന്ന് മാറ്റണമെന്ന് രക്ഷിതാക്കൾ തന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. വിദ്ഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് നിലവിൽ ഇന്ത്യൻ നിർമിത മരുന്ന് നൽകിവരുന്നത്. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നിർമിത മരുന്നുകളേക്കാൾ കൂടുതൽ വിദേശ നിർമിത മരുന്നുകളോടാണ് പലർക്കും വിശ്വാസമെന്ന പ്രവണതയുണ്ട്.
എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്ത്യൻ നിർമിത മരുന്നും വിദേശ മരുന്നും തമ്മിൽ ലക്ഷങ്ങളുടെ വിലവ്യത്യാസമാണുള്ളത്. ഗുണമേന്മയുള്ളതും വിലകുറഞ്ഞതുമായ മരുന്നുകൾ ലഭ്യമാക്കുകയാണെങ്കിൽ കൂടുതൽ കുട്ടികൾക്ക് അത് നൽകാൻ സാധിക്കും. ഇതാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരാണ് ഇത്തരം നടപടിക്രമങ്ങൾ തുടങ്ങിവച്ചത്. അതിൽ അവരെ കുറ്റം പറയുന്നില്ല. ഇതിൽ ആർക്കെങ്കിലും എതിരഭിപ്രായമോ പരാതിയോ ഉണ്ടെങ്കിൽ അത് പരിഗണിക്കാൻ സർക്കാർ തയ്യാറാണ്.
വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അന്വേഷണം നടത്താൻ സർക്കാരിന് യാതൊരുവിധ മടിയുമില്ലെന്നും പരാതി ലഭിച്ചാൽ കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എസ്‌എംഎ. മരുന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സ്പൈനല്‍ മസ്കുലർ അട്രോഫി രോഗബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കിയ മരുന്നില്‍ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പുതിയതായി വിതരണം ചെയ്യുന്ന ഇന്ത്യൻ കമ്പനിയുടെ മരുന്നില്‍ ഡോക്ടേഴ്സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയതിലാണ് ആശങ്ക. ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം ശക്തമായി പ്രതികരിച്ചിരുന്നു. ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോയെന്നായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്





