ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിദ്യാരംഭച്ചടങ്ങുകൾ തുടങ്ങി
തിരുവനന്തപുരം. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി. അറിവിൻ്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പ്രവേശിക്കുന്ന ദിനം. ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത്.തിരൂർ തുഞ്ചൻ പറമ്പിൽ രാവിലെ അഞ്ചര മണി മുതൽ വിദ്യാരംഭചടങ്ങുകൾ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ വിദ്യാരംഭം തുടങ്ങി. ഗുരുക്കൻമാർ ആദ്യക്ഷരം കുറിച്ചു.
തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും ആദ്യക്ഷരം കുറിക്കാൻ വൻ തിരക്കാണ്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവടങ്ങളിലും തിരക്കാണ്. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂറിലെ ഓഫീസിൽ കുരുന്നുകളെ ആദ്യക്ഷരം കുറിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
കോവളത്തെ സ്പാ പീഡനം : ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ





