കുട്ടികൾക്കെതിരായ പീഡനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാം ; ഷാർജയിൽ കനഫ് പദ്ധതി വരുന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ : കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പോലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. പുതിയ കേന്ദ്രം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ചൈല്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഹനാദി അല്‍യാഫീ പറഞ്ഞു. പരാതി നല്‍കുന്നതിനും ചികിത്സയ്ക്കുമായി കുട്ടികള്‍ ഇനി ഒന്നിലധികം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരില്ല.

പുതിയ മള്‍ട്ടി-ഏജന്‍സി സൗകര്യം കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എമിറേറ്റിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും കനാഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനുമായ ഹനാദി അൽ യാഫെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. ‘സേഫ് എഗെയ്ൻ’ എന്ന പേരിൽ നടപ്പിലാക്കുന്ന പുതിയ പ്രോജക്ടിനുള്ള കൂട്ടായ ശ്രമങ്ങളെ കുറിച്ചും ഹനാദി അല്‍യാഫെ പറഞ്ഞു. പീഡനം റിപ്പോർട്ട് ചെയ്യാൻ 800700 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ; അടിയന്തര യോഗം വിളിച്ച് എംഎല്‍എ

0
കണ്ണൂര്‍: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി ; 3 പേര്‍ക്ക്...

0
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

യുഎസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ്...

ഭക്തജന തിരക്ക് ; ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം

0
തൃശൂർ: ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം...