നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വീട്ടില്‍ വിളിച്ചുവരുത്തി മുടിവെട്ടിച്ചു ; ഇതേ തുടര്‍ന്ന് അഞ്ച് പേരെ നിരീക്ഷണത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വീട്ടില്‍ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. ഇതേ തുടര്‍ന്ന്  രണ്ട് പഞ്ചായത്തിലായി അഞ്ച് പേരെ നിരീക്ഷണത്തിലാക്കി. ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ക്വാറന്റൈന്‍ ലംഘിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി.

ആറിനാണ് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗര്‍ഭിണിയായ ഭാര്യയും ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ചു കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ ഇവരെ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നുവെന്ന് ഉടുമ്പന്നൂര്‍ പിഎച്ച്‌സി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാള്‍ ഫോണ്‍ ചെയ്ത് സമീപ പഞ്ചായത്തായ കരിമണ്ണൂരില്‍ നിന്നും ബാര്‍ബറെ വീട്ടില്‍ വിളിച്ച്‌ വരുത്തി മുടി മുറിച്ചു.

ജോലി കഴിഞ്ഞ് ഇവിടെ നിന്ന് മടങ്ങുംവഴി ബാര്‍ബര്‍ ഉടുമ്പന്നൂരില്‍ ഒരാളുടെയും കരിമണ്ണൂരില്‍ മൂന്ന് പേരുടെയും കൂടി മുടി വെട്ടി. ഇതറിഞ്ഞ് ഉടുമ്പന്നൂര്‍ പിഎച്ച്‌സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കരിമണ്ണൂര്‍ പിഎച്ച്‌സിയുടെ കൂടി സഹായത്തോടെ ബാര്‍ബറെയും മുടി വെട്ടിച്ചവരെയും കണ്ടെത്തി. ക്വാറന്റൈനിലാണെന്ന വിവരം മറച്ചുവച്ചാണ് ബാര്‍ബറെ വിളിച്ച്‌ വരുത്തിയതെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ ആരോഗ്യ വകുപ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാര്‍ബര്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പേരേയും അവരവരുടെ വീടുകളിലാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....