പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച സംഭവം : രക്ഷാകർത്താവിന് 25,000 രൂപ പിഴയിട്ടു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിന് രക്ഷാകർത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മേയിലാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ്‌ കുട്ടി ഡ്രൈവർ പിടിയിലായത്. ലൈസൻസ് ഇല്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴയിടുകയായിരുന്നു. പിഴ അടയ്ക്കാതിരുന്നാൽ ഒരുമാസം തടവ് അനുഭവിക്കാനും കോടതി വിധിയിലുണ്ട്. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാൻ കർശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. നസീർ.പി.എ. പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...