യൂണിഫോം പോര ; ഇളവ് കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കു മാത്രമെന്ന് ബസ്സുടമകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഭയന്ന് പല ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...