എട്ടുവയസ്സുകാരന് പ്രകൃതിവിരുദ്ധപീഡനം : മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതപഠനക്ലാസ്സിൽ പങ്കെടുത്തുവന്ന എട്ടുവയസ്സുകാരനെ പ്രകൃതി വിരുദ്ധ
പീഡനത്തിന് വിധേയനാക്കിയ മദ്രസ്സ അധ്യാപകൻ അറസ്റ്റിലായി. മുറിഞ്ഞകൽ മുസ്‍ലീം പള്ളി മദ്രസ്സ അധ്യാപകൻ കലഞ്ഞൂർ ഇടത്തറ സക്കീനത്ത് മൻസിലിൽ അബ്ദുൽ സമദിനെ(40യാണ് കൂടൽ പോലീസ് പിടികൂടിയത്. കഴിഞ്ഞവർഷം
നവംബർ മുതൽ ഈ ഫെബ്രുവരി 13 വരെ കാലയളവിലുള്ള ശനി, ഞായർ, ദിവസങ്ങളിൽ പഠനം കഴിഞ്ഞ് മദ്രസ്സ കെട്ടിടത്തിലെ ഇയാളുടെ മുറിയിൽ വെച്ചാണ്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ശാരീരിക മാനസിക അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മാതാപിതാക്കൾ കുട്ടിയെ കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത കൂടൽ പോലീസ് ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മുറിഞ്ഞകലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടൽ പോലീസ്  ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ റിക്സൺ , സി പി ഓ മാരായ ഷാജഹാൻ അജേഷ്, ഡിക്രൂസ് എന്നിവരാണുണ്ടാരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...