ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യം : വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാര്‍ത്തയാക്കാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ‘സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്.മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറല്‍ പ്രധാനമാണ്. ഈ കാര്യം എന്താണ് മുഖ്യമന്ത്രി വിശദീകരിക്കാത്തത്’?’ ഒരു മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യമാണ്. കേവലം ഒരു ആരോപണമല്ല. കോടതിയില്‍ കൊടുത്ത മൊഴിയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം നേരത്തെ ജയിലില്‍ കിടന്നു.

മുഖ്യമന്ത്രി സ്വര്‍ണക്കള്ളടത്തില്‍ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാന്‍ ഒരുപാട് തെളിവുകളുണ്ട്. പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലര്‍ത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച്‌ കൊണ്ട് അക്കൗണ്ടന്‍റിന് പോലും സ്വര്‍ണം കടത്താന്‍ കഴിയുന്നു. മോദി ഇന്ത്യ ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല’. വി.മുരളീധരന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...